പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂടി; ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 146 രൂപ 50 പൈസ

  • Post category:news
  • Reading time:1 min read
You are currently viewing പാചക വാതക സിലിണ്ടറിന് വില കുത്തനെ കൂടി; ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 146 രൂപ 50 പൈസ

ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുത്തനെ വര്‍ദ്ധിപ്പിച്ചു. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് വര്‍ദ്ധിപ്പിച്ചത്. 850 രൂപ 50 പൈസയാണ് പുതിയ വില. ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന്‌ പിന്നാലെയാണ് പാചകവാതകത്തിന്‍റെ വില കുത്തനെ വര്‍ദ്ധിപ്പിച്ചത്.

സബ്‌സിഡി കിട്ടുന്ന ഉപഭോക്താക്കള്‍ക്ക് വില ബാങ്ക് അക്കൗണ്ടില്‍ തിരികെ ലഭിക്കുമെന്ന് എണ്ണ കമ്പനികള്‍ വിശദീകരിച്ചു. എല്ലാ ഒന്നാം തിയതിയും വിലയില്‍ മാറ്റം വരാറുണ്ടെങ്കിലും ഫെബ്രുവരി ഒന്നിന് മാറ്റമുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ തുടര്‍ന്ന് എണ്ണ കമ്പനികള്‍ക്ക് മേലുള്ള സമ്മര്‍ദ്ദമാണ് വില വര്‍ദ്ധന നീട്ടിവെച്ചതെന്നാണ് സൂചന. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്‍റെ വില കഴിഞ്ഞ ആഴ്ച വര്‍ദ്ധിപ്പിച്ചിരുന്നു.

0Shares