പാക് സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ ഇന്ത്യ തിരിച്ചടിച്ചു; ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോർട്ട്

  • Post category:news
  • Reading time:1 min read
You are currently viewing പാക് സൈന്യം നടത്തുന്ന ആക്രമണത്തിനെതിരെ ഇന്ത്യ തിരിച്ചടിച്ചു; ഇന്ത്യയുടെ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോർട്ട്


ശ്രീനഗര്‍: ഇന്ത്യൻ സൈന്യത്തിന് നേരെ പാക് സൈന്യം നടത്തുന്ന അക്രമത്തിന് എതിരെ ഇന്ത്യ തിരിച്ചടിച്ചു. പാക്ക് നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം വീണ്ടും മിന്നലാക്രമണം നടത്തി എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ഈ മിന്നലാക്രമണത്തില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായും ഒരു പാക് സൈനികന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

നിയന്ത്രണ രേഖയിലെ രാഖ്ചിക്രിയിലെ രാവല്‍കോട്ട് സെക്ടറിലായിരുന്നു സംഭവം. ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാല്‍ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയകാര്യം പാകിസ്താന്‍ സമ്മതിച്ചിട്ടില്ല എന്നും പറയപ്പെടുന്നു.

0Shares