
ന്യൂഡല്‍ഹി: പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ബോംബാക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടതായുള്ള വാർത്ത നിഷേധിച്ച് കേന്ദ്ര മന്ത്രി. കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കേന്ദ്ര മന്ത്രി അലുവാലിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങളിലെ വാര്‍ത്തകളെകുറിച്ചുള്ള ചോദ്യത്തിനായിരുന്നു അലുവാലിയയുടെ മറുപടി. നിങ്ങളോട് ആർ പറഞ്ഞു 300 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗികമായി ആരും പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

ആളുകളെ കൊല്ലുകയല്ല നമ്മുടെ ലക്ഷ്യം. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ക്കാനാകുമെന്ന് തെളിയിക്കലായിരുന്നു. അത് വ്യോമ സേന ചെയ്തു. ആക്രമണത്തിൽ എത്രപേർ കൊല്ലപ്പെട്ടു എന്നത് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയോ ബി.ജെ.പി അധ്യക്ഷൻ അമിത്ഷായോ മറ്റേതെങ്കിലും ബി.ജെ.പി വക്താക്കളോ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുമില്ല. എല്ലാം ദേശിയ അന്തർദേശിയ മാധ്യമങ്ങൾ പറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.
