ശ്രീനഗര്‍: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് ഭീകരരും സൈന്യവും നടത്തുന്ന അക്രമങ്ങള്‍ കനത്ത തിരിച്ചടി നല്‍കാന്‍ സേന കമാന്‍ഡര്‍മാര്‍ക്ക് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നിര്‍ദേശം. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ജെയ്റ്റ്‌ലി എന്ത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കാന്‍ നിര്‍ദേശം നല്‍കിയതായും സൈനിക വക്താവ് അറിയിച്ചു.

നിയന്ത്രണരേഖയ്ക്കു സമീപവും രാജ്യാന്തര അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കണമെന്ന് നിര്‍ദേശം നല്‍കിയ മന്ത്രി പാകിസ്ഥാന്റെ ഭാഗത്തുനിന്ന് എപ്പോള്‍ വേണമെങ്കിലും നുഴഞ്ഞുകയറ്റ ശ്രമമുണ്ടാക്കാമെന്നും മുന്നറിയിപ്പു നല്‍കി. ഭീകരരെ പുകച്ചു പുറത്തു ചാടിക്കുന്നതിന്റെ ഭാഗമായി കാശ്മീരില്‍ വീടുകള്‍ തോറും കയറിയുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് ജെയ്റ്റ്‌ലിയുടെ സന്ദര്‍ശനം.