
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യം ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത എം4 റൈഫിള്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരരുടെ പക്കല്‍ നിന്ന് ഇന്ത്യൻ സുരക്ഷാ സേന കണ്ടെത്തി. ജമ്മുകശ്മീരിലെ ബദ്ഗാമില്‍ ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരർ ഉപയോഗിച്ച ആയുധം സൈന്യം പരിശോദിച്ചത്. ഇക്കൂട്ടത്തിലാണ് എം4 റൈഫിള്‍ കണ്ടെത്തിയത്.

ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ക്ക് പാകിസ്ഥാന്‍ സൈനവുമായും സ്പെഷ്യല്‍ ഫോഴ്സുമായുമുള്ള ബന്ധത്തിൻ്റെ തെളിവാണ് കണ്ടെത്തിയ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എം4 ആയുധങ്ങള്‍ കശ്മീരില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 2017 സെപ്തംബറിലാണ് നേരത്തെ അമേരിക്കന്‍ നിര്‍മിത ആയുധങ്ങള്‍ പിടിച്ചെടുത്തത്.
