ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ 22ാം പ്രധാനമന്ത്രിയായി മുന്‍ പാക്ക് ക്രിക്കറ്റ് ക്യാപ്റ്റനും പാക്കിസ്ഥാന്‍ തെഹ്രിക്കെ ഇന്‍സാഫ് (പി.ടി.ഐ)നേതാവുമായ ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
പാക്കിസ്ഥാന്‍ പ്രസിഡന്റ് മൈമൂണ്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 176 പേരാണ് വെള്ളിയാഴ്ച്ച പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ഇമ്രാനെ പിന്തുണച്ചത്. 25നാണ് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് നടന്ന 270 സീറ്റില്‍ 116 എണ്ണം പി.ടി.ഐ നേടി രാജ്യത്തെ ഒറ്റ കക്ഷിയായിരുന്നു.
പാക്കിസ്ഥാൻ്റെ 22ാം പ്രധാനമന്ത്രിയായി ക്രിക്കറ്റ് ഇതിഹാസം ചുമതലയേറ്റു