പാക്കിസ്ഥാനില്‍ പ്രവേശിച്ച് ഭീകരവാദികളെ ഇനിയും കൊല്ലും: നരേന്ദ്ര മോദി

  • Post category:news
  • Reading time:1 min read
You are currently viewing പാക്കിസ്ഥാനില്‍ പ്രവേശിച്ച് ഭീകരവാദികളെ ഇനിയും കൊല്ലും: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ പ്രവേശിച്ച് ഭീകരവാദികളെ ഇനിയും കൊല്ലുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ക്കെതിരെ ഇന്ത്യയുടെ സൈനിക നടപടി ആവസാനിച്ചിട്ടില്ലന്നും മോദി വ്യക്തമാക്കി.
പാക്കിസ്ഥാനിലുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ബോംബ് ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് ശക്തമായ തെളിവുകള്‍ ഇന്ത്യയുടെ മറ്റൊരു രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ടെക്കനിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യ ആക്രമണം നടത്തിയ ബാലാക്കോട്ട് 300 ഓളം മൊബൈലുകള്‍ ബോംബ് ആക്രമണത്തിന് ശേഷം നിശ്ചലമായതാണ് കണ്ടെത്തിയത്. ഇത് ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടേത് ആണെന്നാണ് അനുമാനം. ഇതുസംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ഔദ്യോഗികമായി തന്നെ ഇന്ത്യ പുറത്ത് വിടുമെന്നാണ് സൂചന.

0Shares