പാക്കിസ്ഥാനിലെ ഭീകര കേന്ദ്രം തകർത്തതിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ പാക്ക് ഡ്രോൺ നിരീക്ഷണം

  • Post category:news
  • Reading time:1 min read
You are currently viewing പാക്കിസ്ഥാനിലെ ഭീകര കേന്ദ്രം തകർത്തതിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ പാക്ക് ഡ്രോൺ നിരീക്ഷണം

ദില്ലി: പാക്ക് അതിർത്തികടന്ന് ഇന്ത്യൻ സേന നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യൻ അതിർത്തിയിൽ പാക്ക് ഡ്രോൺ നിരീക്ഷണം. ഇന്ത്യൻ അതിർത്തിയിൽ കണ്ട ഡ്രോൺ ഇന്ത്യൻ സേന വെടിവച്ചിട്ടു. അതിർത്തിയിൽ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാനിൽ ഇന്ത്യൻ വ്യോമ സേന തിരിച്ചടി നൽകിയ സംഭവം ഇന്ത്യ സ്ഥിരീകരിച്ചു.

പാകിസ്ഥാനിലെ ജനങ്ങളെ ഉദ്ദേശിച്ചല്ല അക്രമണമെന്നും, അതിർത്തിയിൽ യുദ്ധ സമാനത ഇല്ലന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ സേന പാകിസ്ഥാനിൽ നടത്തിയത് ഇന്ത്യയുടെ ചെറുത്ത് നിൽപ്പ് മാത്രമാണെന്നും ഇന്ത്യൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്ത്യയുടെ സുരക്ഷയാണ് നാം പ്രധാനമായും നോക്കുന്നത്. പാകിസ്ഥാനിൽ തമ്പടിച്ച് ഇന്ത്യയെ വേട്ടയാടുന്ന ഭീകരരെയാണ് ഇന്ത്യ വധിച്ചതെന്നും വിദേശകാര്യ സെക്രട്ടറി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

 

0Shares