പാക്കാസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; പി.ടി.ഐ ഏറ്റവും വലിയ ഒറ്റകക്ഷി

  • Post category:news
  • Reading time:1 min read
You are currently viewing പാക്കാസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; പി.ടി.ഐ ഏറ്റവും വലിയ ഒറ്റകക്ഷി

കറാച്ചി: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. 42 ശതമാനം വോട്ടെണ്ണിയപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്‌റിക് ഇ ഇന്‍സാഫ് (പി.ടി.ഐ) 113 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീക്-ഇ-ഇന്‍സാഫാണ് ഏറ്റവും വലിയ ഒറ്റകക്ഷി.ഫലത്തിനെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കാന്‍ മുസ്ലീംലീഗ് ആഹ്വാനം ചെയ്തു. കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

0Shares