പാകിസ്ഥാന്‍ ‘ഹള്‍ക്ക്’ എന്ന അര്‍ബാബ്.

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാന്‍ ‘ഹള്‍ക്ക്’ എന്ന അര്‍ബാബ്.

പാകിസ്ഥാന്‍: 36 മുട്ടകള്‍, 5 ലിറ്റര്‍ പാല്‍, മൂന്നരകിലോ മാംസം ഒരുമാസത്തേക്കുള്ള ലിസ്റ്റല്ല സുഹൃത്തേ… ഇത് അര്‍ബാബ് ഖിസര്‍ ഹയാത്തിന്റെ ബ്രേക്ക്ഫാസ്റ്റിന്റെ പ്രതിദിന ലിസ്റ്റാണ്. ഞെട്ടെണ്ട ഭൂമിയിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ താനാണെന്ന വാദവുമായി മുന്നോട്ടു വന്ന 25 കാരനായ ഈ പാകിസ്ഥാനി യുവാവിന് 431 കിലോ തൂക്കമുണ്ട്.

ഒടിക്കോണ്ടിരിക്കുന്ന ഒരു ട്രാക്ടറിനെയും രണ്ട് കാറിനെയും രണ്ട് വ്യത്യസ്ത അവസരങ്ങളിലായി ഒരു കൈകൊണ്ട് വലിച്ച് പിടിച്ചാണ് തന്റെ ശക്തി അര്‍ബാബ് തെളിയിച്ചത്. ഇതിന്റെ വീഡിയോ അര്‍ബാബ് തന്നെ ഇന്റര്‍ നെറ്റില്‍ അപ് ലോഡ് ചെയ്യ്തിട്ടുണ്ട്. വീഡിയോ ഇന്റര്‍ നെറ്റില്‍ വൈറലായതോടെ അര്‍ബാബിനെ കാണാനും ഫോട്ടോയെടുക്കാനും നിരവധി ആളുകളാണ് എത്തിയിട്ടുള്ളത്. കൗമാരകാലത്താണ് തനിക്ക് അനിയന്ത്രിതമായി തൂക്കം കൂടിയതെന്നാണ് അര്‍ബാബ് പറയുന്നത്. വെയ്റ്റിങ് ലിഫ്റ്റില്‍ ചാമ്പ്യനാവുകയാണ് തന്റെ ലക്ഷ്യമെന്നും അര്‍ബാബ് കൂട്ടിച്ചേര്‍ത്തു.

 

https://www.youtube.com/watch?v=XNA5DIvl3IQ

0Shares