പാകിസ്ഥാന്‍ പതാക വാഹനത്തില്‍ ഉപയോഗിച്ചതിന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാന്‍ പതാക വാഹനത്തില്‍ ഉപയോഗിച്ചതിന് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ശ്രീനഗര്‍: പാകിസ്ഥാന്‍ പതാക വാഹനത്തില്‍ ഉപയോഗിക്കുകയും പതാകക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത 9 വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. സൗത്ത് കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലാണ് സംഭവം. ചന്ദൂരയില്‍ നിന്നും വിനോദ സഞ്ചാരത്തിനായി പഹല്‍ഗാമിലെത്തിയതായിരുന്നു ഇവര്‍.


കാശ്മീരില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ ഗൗരവപൂര്‍ണമായാണ് പോലീസ് കാണുന്നത്. ഇവര്‍ സഞ്ചരിച്ച വാഹനവും പാകിസ്ഥാന്‍ പതാകയും പോലീസ് പിടിച്ചെടുത്തു. വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തി വരികയാണ്.

0Shares