ശ്രീനഗര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി അണിഞ്ഞ് പാക് ദേശീയഗാനം ആലപിച്ച കാശ്മീരി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് വിവാദമായിരുന്നു.കാശ്മീര്‍ മീഡിയ സര്‍വീസ് എന്ന പാകിസ്ഥാനി വാര്‍ത്താ പോര്‍ട്ടല്‍ ആണ് വീഡിയോ പുറത്തുവിട്ടത്. സെന്‍ട്രല്‍ കശ്മീര്‍ ഡെപ്യൂട്ടി പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഗുലാം ഹസ്സന്‍ ഭട്ട് യുവാക്കളെ പിടികൂടിയ നടപടി സ്ഥിരീകരിച്ചു.

എന്നാല്‍ ഇവര്‍ ഇന്ത്യയും പാകിസ്ഥാനും എന്ന പേരില്‍ ടീമുണ്ടാക്കി പ്രാദേശിക തലത്തില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലെ പോലെ ഇരുടീമും തങ്ങളുടേതായ ദേശീയ ഗാനവും ഉപയോഗിച്ചു. ഇന്ത്യന്‍ ടീം നീല ജഴ്സിക്ക് പകരം വെള്ള ജഴ്സിയാണ് അണിഞ്ഞത്. പാക് ദേശീയ ഗാനത്തിന്റെ വിഡിയോ മാത്രമാണ് പുറത്തായത്. ഇന്ത്യന്‍ ദേശീയ ഗാനം ആലപിക്കുന്നത് വീഡിയോയില്‍ ഇല്ല.