പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനം: നാലുപേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനം: നാലുപേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റ് ട്രൈബല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും രണ്ട് അര്‍ധസൈനികരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്.

അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം പ്ലാസ്റ്റിക് ബാഗില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബോംബ് കണ്ടെത്തിയത്. ഇത് പരിശോധിക്കുന്നതിന്റെ ഇടയിലാണ് ബോംബ് പൊട്ടിയത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

0Shares