പാകിസ്ഥാന്റെ വാദം പൊളിയുന്നു: പാക് സൈന്യം അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാന്റെ വാദം പൊളിയുന്നു: പാക് സൈന്യം അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചു.

ജമ്മുകാശ്മീര്‍: നിയന്ത്രണ രേഖകടന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം വധിച്ച പാകിസ്ഥാനി കമാന്‍ഡറില്‍ നിന്ന് ഹെഡ് ക്യാമറയും ആയുധങ്ങളും കണ്ടെടുത്തു. കഠാരയും വെടിക്കോപ്പുകളും കണ്ടെത്തി. പാകിസ്താന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) അംഗം നിയന്ത്രണ രേഖ ലംഘിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണ രേഖ ലംഘിക്കാറില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തിന്റെ മുനയൊടിക്കാന്‍ സഹായിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍.

പാക് സൈന്യത്തിന്റെ പരിശീലന ക്യാമ്പിന്റെ ദൃശ്യങ്ങളും ഉണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. മൃതദേഹങ്ങള്‍ വികലമാക്കാനുപയോഗിക്കുന്ന പ്രത്യേക കത്തിയും അത്തരം രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ തലയില്‍ സ്ഥാപിച്ച ക്യാമറയും പാക് സൈനികന്റെ മൃതശരീരത്തില്‍ കണ്ടെത്തി. അതിവേഗത്തില്‍ ശരീരം വികലമാക്കാനും തലയറുക്കാനും സാധിക്കുന്ന തരത്തില്‍ പ്രത്യേകം തയ്യാറാക്കിയതാണ് കത്തിയെന്നാണ് റിപ്പോര്‍ട്ട്. തലയില്‍ ബാന്‍ഡേജ് ഉപയോഗിച്ച് ഘടിപ്പിച്ച ക്യാമറ ദൃശ്യങ്ങള്‍ ലൈവായി പാക് അതിര്‍ത്തി കേന്ദ്രങ്ങളിലേക്ക് കൈമാറുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്.

0Shares