ലണ്ടന്‍:ആരാധകര്‍ കാത്തിരുന്ന ഇന്ത്യാ-പാക് ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെ പൊളിച്ചടുക്കി ഇന്ത്യ. പാകിസ്ഥാനെ വെറും 124 റണ്‍സിനാണ് ഇന്ത്യ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് നല്ല തുടക്കമാണ് രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഉണ്ടാക്കിയത്. ഇരുവരും ചേര്‍ന്ന് 130 റണ്‍സിന്റെ നല്ല തുടക്കമാണ് നല്‍കിയത്. പിന്നീട് ക്രിസിലെത്തിയ ഇന്ത്യന്‍ നിരയിലെ എല്ലാ ബാറ്റ്‌സ്മാന്‍മാറും നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ടോപ് ക്ലാസ് ബാറ്റിംഗ് പ്രകടനത്തിലൂടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 68 പന്തില്‍ 81റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു.രോഹിത് ശര്‍മ പുറത്തായ ശേഷം ക്രീസിലെത്തിയ യുവരാജ് സിംഗാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ വേഗത്തിലാക്കിയത്. തുടക്കം മുതല്‍ മികച്ച ഷോട്ടുകള്‍ ഉതിര്‍ത്ത യുവി വെറും 32 പന്തില്‍ 53 റണ്‍സാണ് അടിച്ചത്. ഇതില്‍ എട്ട് ഫോറും ഒരു കൂറ്റന്‍ സിക്‌സറുമാണ്.എം എസ് ധോണിക്ക് മുന്നിലായി ക്രീസിലെത്തിയ ഹര്‍ദീക് പാണ്ഡ്യയ്ക്ക് വെറും 6 പന്തുകളെ കളിക്കാന്‍ കിട്ടിയുളളൂ. അവസാന ഓവറിലെ ഹാട്രിക് സിക്‌സടക്കം പാണ്ഡ്യ അടിച്ചെടുത്തത് 30 റണ്‍സ്. 300 – 310ല്‍ ഒതുങ്ങുമായിരുന്ന ഇന്ത്യന്‍ ഇന്നിംഗ്‌സിനെ പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്ത്യയുടെ മോത്തം റണ്‍സ് 319ല്‍ എത്തിച്ചു.
മഴമൂലം 41 ഓവറില്‍ 267 റണ്‍സായി പാകിസ്ഥാന്റെ വിജയലക്ഷ്യവുമായി ഇന്ത്യ പാകിസ്ഥാനെ ബാറ്റിങ്ങിനയച്ചു. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിന് മുന്നില്‍ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമായിപ്പോയി. 33.4 ഓവറില്‍ വെറും 164 റണ്‍സിനാണ് പാകിസ്ഥാന്‍ ഓളൗട്ടായത്. ഇന്ത്യന്‍ സ്‌കോറിന്റെ പാതി പോലും അവര്‍ എത്തിയില്ല. ഡക്ക് വര്‍ത്ത് ലൂയിസ് ലക്ഷ്യം വെച്ച് നോക്കിയാല്‍ പോലും 124 റണ്‍സിന്റെ തോല്‍വി.65 പന്തില്‍ 50 റണ്‍സെടുത്ത അസ്ഹര്‍ അലി മാത്രമാണ് പാകിസ്ഥാന്‍ നിരയില്‍ പൊരുതിയത്. മുഹമ്മദ് ഹഫീസ് 33 റണ്‍സെടുത്തു. ഷോയിബ് മാലിക്കും സര്‍ഫരാസ് അഹമ്മദും 15 വീതം റണ്‍സടിച്ചു. അഞ്ച് പേര്‍ രണ്ടക്കം കാണാതെ പുറത്തായി. മുഴുവന്‍ ഓവറുകളിലും കളിക്കാന്‍ പോലും കഴിയാതെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കീഴടങ്ങി.