ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ PK-661 വിമാനം തകർന്നുവീണ് 40 യാത്രക്കാർ മരിച്ചതായി സംശയം.

ചിത്രാലിൽ നിന്ന് ഇസ്ലമാബാദിലേക്ക് പുറപ്പെട്ട വിമാനമാണ് അബോട്ടാബാദിന് സമീപം തകര്‍ന്നുവീണത്. മലനിരകള്‍ക്ക് ഇടയിലാണ് വിമാനം തകര്‍ന്നുവീണതെന്നും സ്ഥലത്തുനിന്ന് പുക ഉയരുന്നുവെന്നും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.


രക്ഷാപ്രവര്‍ത്തകര്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
