പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം: നൂറോളം പേര്‍ കൊല്ലപ്പെട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനില്‍ വീണ്ടും ചാവേറാക്രമണം: നൂറോളം പേര്‍ കൊല്ലപ്പെട്ടു.

കറാച്ചി: പാകിസ്ഥാനില്‍ സെഹ്വാന്‍ നഗരത്തിലെ സൂഫി ആരാധനാലയമായ ലാല്‍ ഷഹ്ബാസ് ഖലന്ദറിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 100 ഓളം പേര്‍ കൊല്ലപ്പെട്ടു. 150 തോളം ആള്‍ക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച രാത്രി സൂഫി ആചാരപ്രകാരമുള്ള പ്രത്യേക ആരാധനയില്‍ പങ്കെടുക്കാനെത്തിയ ആളുകളാണ് കൊല്ലപ്പെട്ടത്. അടുത്തെങ്ങും മികച്ച ആശുപത്രികളില്ലാത്തത് സുരക്ഷാപ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ചാവേര്‍ ഒരു സ്ത്രീയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. തീര്‍ഥാടന കേന്ദ്രത്തിന്റെ പ്രധാനഹാളിലേക്ക് പ്രവേശിച്ച ചാവേര്‍ ആദ്യം ആളുകള്‍ക്കിടയിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നു. തുടര്‍ന്നാണ് സ്വയം പൊട്ടിത്തെറിച്ചത്. ഒരാഴ്ചക്കിടെ പാകിസ്ഥാനില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണ് ഇത്. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു. ഐഎസിന്റെ ഔദ്യോഗിക ന്യൂസ് ഏജന്‍സിയായ അമാഖ് ആണ് ഇക്കാര്യം പുറത്തുവിട്ടത്.

0Shares