പാകിസ്ഥാന്‍: പാകിസ്ഥാനിലെ ക്വറ്റയില്‍ നടന്ന വന്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയിലെ ഐ.ജി.പി ഓപീസിന് സമീപത്താണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുണ്ട്. മുഹമ്മദ് അക്ബര്‍ എന്നയാളാണ് ചാവേര്‍ സ്‌ഫോടനം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സ്‌ഫോടനത്തില്‍ സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും വന്‍ നാശ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. സ്‌ഫോടനത്തിന്റെ ഉത്തരവാദത്വം ആരും ഏറ്റെടുത്തിട്ടില്ല.