പാകിസ്ഥാന്‍: പാകിസ്ഥാനിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ പരച്ചിനാര്‍ നഗരത്തിലെ ഖുറം ഗോത്രപ്രദേശത്തും തുരി മാര്‍ക്കറ്റിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 59 പേര്‍ കൊല്ലപ്പെട്ടു. 95 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഖുറം പ്രദേശത്തുണ്ടായ ഇരട്ട സ്ഥോടനത്തില്‍ 45 പേരും തുരിയില്‍ 14 പേരുമാണ് കൊല്ലപ്പെട്ടത്. ഖുറം പ്രദേശത്ത് സ്‌ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകമാണ് തുരിയില്‍ സ്‌ഫോടനം നടന്നത്. താലിബാനുമായി ബന്ധമുള്ള ലഷ്‌കര്‍-ഇ-ജഗ്വി സുന്നി എന്ന സംഘടന ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയില്‍ വെള്ളിയാഴ്ച ഇന്‍സ്‌പെക്ടര്‍ ജനറല്‍ എഹ്‌സാന്‍ മെഹബൂബിന്റെ ഓഫീസിന് സമീപം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേറ്റക്കുകയും ചെയ്തിരുന്നു. ഈ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്ത്വം തെഹരിക്-ഇ- താലിബാന്റെ പോഷക സംഘടനയായ ജമാഅത്ത് -അല്‍- അഹ്‌റാര്‍ ഏറ്റെടുത്തു.