പാകിസ്ഥാനിലെ ഭീകര കേന്ദ്രം തകർക്കുക വഴി 250 ഭീകരരെ വധിക്കാനായി: ബി.ജെ.പി അധ്യക്ഷന്‍

  • Post category:news
  • Reading time:1 min read
You are currently viewing പാകിസ്ഥാനിലെ ഭീകര കേന്ദ്രം തകർക്കുക വഴി 250 ഭീകരരെ വധിക്കാനായി: ബി.ജെ.പി അധ്യക്ഷന്‍

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ പാകിസ്ഥാനിലെ ബാലാകോട്ട് ഭീകര കേന്ദ്രത്തിൽ നടത്തിയ പ്രത്യാക്രമണത്തില്‍ 250 പേർ കൊല്ലപ്പെട്ടതായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. പുല്‍വാമ ഭീകരാക്രമണം നടന്ന് പതിമൂന്നാം ദിവസം 250 തീവ്രവാദികളെ നമുക്ക് വകവരുത്താനായി എന്ന് അമിത് ഷാ പറഞ്ഞു. മരിച്ച ഭീകരരുടെ കണക്ക് ഔദ്യോഗികമായി ഇന്ത്യ പുറത്തുവിടാത്തതിൽ ലോക രാഷ്ട്രങ്ങൾക്കിടയിൽ നിന്നും വിമർശനം ഉയരുകയാണ്. ഇതിനിടെയാണ് ഒരു തെളിവുമില്ലാതെ അമിത് ഷാ യുടെ അവകാശ വാദം.

ആളുകളെ കൊല്ലുകയല്ല ഇന്ത്യയുടെ ലക്ഷ്യമെന്നും ഭീകരരെ ഇല്ലാതാക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് തെളിയിക്കലായിരുന്നു ബാലാകോട്ട് ആക്രമണമെന്നും കഴിഞ്ഞദിവസം കേന്ദ്ര മന്ത്രി അലുവാലിയ പറഞ്ഞിരുന്നു.

ആക്രമണത്തിലെ യാതാർത്ഥ വസ്ഥുത മറച്ചു വെച്ച് രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നതായും വിമർശനമുയരുകയാണ്.

0Shares