
ജമ്മു കാശ്മീരില്‍ പിറക്കുന്നത് പുതിയ യുഗമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന് വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നുമെന്നും മോദി പറഞ്ഞു. കാശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കിയത് സംബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കാശ്മീരില്‍ പൊതു സ്വകാര്യ മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു തുല്യത ഉറപ്പാക്കും. സംസ്ഥാനത്തു സ്വകാര്യ നിക്ഷേപം വരും. ജമ്മു കാശ്മീരിന്‍റെ കേന്ദ്രഭരണ പദവി താല്‍ക്കാലികം മാത്രമാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ജനപ്രതിനിധികള്‍ ജമ്മു കാശ്മീരില്‍നിന്നു തന്നെയാകും. അംബേദ്കറിന്‍റെയും പട്ടേലിന്‍റെയും സ്വപ്നം യാഥാര്‍ഥ്യമായി. ചരിത്രപരമായ തീരുമാനമാണിത്.
പ്രത്യേക പദവി ഭീകരതയ്ക്കും അഴിമതിക്കും കാരണമായി. പാകിസ്താന് വേണ്ടി ചിലര്‍ അനുച്ഛേദം 370 ദുരുപയോഗം ചെയ്യുകയായിരുന്നു. ജമ്മു കാശ്മീരില്‍ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തും. പുതിയ കായിക പരിശീലന കേന്ദ്രങ്ങളും സ്റ്റേഡിയങ്ങളും വരും. കാശ്മീരില്‍ സിനിമാ ചിത്രീകരണങ്ങള്‍ നടത്താന്‍ രംഗത്തുവരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.
