
ദുബായ്: പാകിസ്താനെതിരെ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ പാകിസ്താനെതിരായുള്ള ഇന്ത്യയുടെ രണ്ടാം ജയമാണിത്. പാകിസ്താന്‍ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷം 39.3 ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ഇന്ത്യ മറികടന്നു. ഓപ്പണ്‍മാരായ ശിഖര്‍ ധവാന്റേയും, രോഹിത് ശര്‍മ്മയുടെയും സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച വിജയം സമ്മാനിച്ചത്. ധവാന്‍ 100 പന്തില്‍ 114 റണ്‍സും രോഹിത് 119 പന്തില്‍ 111 ഉം റണ്‍സെടുത്തു. മത്സരത്തില്‍ രണ്ട് സിക്സും 16 ഫോറും ധവാന്‍ നേടിയപ്പോള്‍, നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്.
വിജയത്തിന് കുറച്ച് റണ്‍സകലെ ധവാന്‍ റണ്ണൗട്ടാകുകയായിരുന്നു. പിന്നീട് ക്രീസില്‍ എത്തിയ അമ്ബാട്ടി റായിഡു രോഹിതിനൊപ്പം ഇന്ത്യയെ ജയത്തിലെത്തിച്ചു. റായിഡു 12 റണ്‍സ് നേടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ ടോസ് നേടിയ പാകിസ്താന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്ത പാകിസ്താനായി ഷൊയ്ബ് മാലിക് 78 ഉം, സര്‍ഫാസ് അഹമ്മദ് 44 ഉം, ഫഖര്‍ സമാന്‍ 31 ഉം, ആസിഫ് അലി 30 ഉം റണ്‍സ് സംഭാവന നല്‍കി. ഇന്ത്യയ്ക്കായി ജസ്പ്രിത് ബുംറ, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം നേടി. 25ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലില്‍; സെഞ്ചുറിയുമായി ഓപ്പണര്‍മാര്‍