പശുവിന്റെ പേരില്‍ കൊലപാതകം: രാജ്യത്തിന്റെ യശ്ശസ് കളങ്കപ്പെടുന്നു- രാഷ്ട്രപതി.

  • Post category:news
  • Reading time:1 min read
You are currently viewing പശുവിന്റെ പേരില്‍ കൊലപാതകം: രാജ്യത്തിന്റെ യശ്ശസ് കളങ്കപ്പെടുന്നു- രാഷ്ട്രപതി.

ന്യൂഡല്‍ഹി: ഗോ സംരക്ഷണത്തിന്റെയും ബീഫിന്റെയും പേരില്‍ രാജ്യത്ത് കൊലപാതകങ്ങള്‍ നടക്കുന്നത് വേദനാജനകമാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. അതിനാല്‍ പശുവിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ എത്രയുംവേഗം നടപടികള്‍ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ യശ്ശസ് കളങ്കപ്പെടുകയാണെന്നും ഭാവി തലമുറ ഇതിന്റെ പേരില്‍ നമ്മെ ചോദ്യം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. നാഷണ്‍ ഹെറാള്‍ഡ് ദിനപ്പത്രത്തിന്റെ സ്മരണിക പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

0Shares