പവനായി മരിച്ചിട്ടില്ല; ‘മിസ്റ്റര്‍ പവനായി’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

  • Post category:news
  • Reading time:1 min read
You are currently viewing പവനായി മരിച്ചിട്ടില്ല; ‘മിസ്റ്റര്‍ പവനായി’ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

കൊച്ചി: മലയാള സിനിമാ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ക്യാപ്റ്റന്‍ രാജുവിന്റെ കഥാപാത്രമായ പവനായി വീണ്ടും വരുന്നു.
ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തിന് ശേഷം അദ്ദേഹം സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ”മിസ്റ്റര്‍ പവനായി” എന്ന ചിത്രമാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ഈ മാസം അവസാനം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ ട്രെന്‍ഡായി ട്രോള്‍ പേജുകളിലെ സ്ഥിരം കഥാപാത്രമാണ് പവനായി. നാടോടിക്കാറ്റിലൂടെയാണ് ഈ കഥാപാത്രം ആദ്യമായി വെള്ളിത്തിരയില്‍ എത്തിയത്. ഏറെ വര്‍ഷങ്ങളായി പവനായി എന്ന കഥാപാത്രം മലയാളി മനസുകളില്‍ ചേക്കേറിയിട്ട്.1997ല്‍ വിക്രം, ലൈല എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ”ഇതാ ഒരു സ്നേഹഗാഥ”യ്ക്കുശേഷം ക്യാപ്റ്റന്‍ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ”മിസ്റ്റര്‍ പവനായി”. നടന്‍ വിജയരാഘവന്റെ മകനുമായ ദേവദേവനാണ് മിസ്റ്റര്‍ പവനായിലെ മറ്റൊരു നായകന്‍. നടി പൊന്നമ്മ ബാബുവിന്റെ മകള്‍ പിങ്കിയാണ് നായിക. തിരക്കഥ രൂപക്, നിഷാക് ആണ് നിര്‍വ്വഹിച്ചത്. അരുണ്‍ ദേവസ്യ, ഗണേഷ്‌കുമാര്‍, ഗിന്നസ് പക്രു, ഭീമന്‍രഘു, ഇന്ദ്രന്‍സ്, ജോണി, ടോണി, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

0Shares