ന്യൂഡല്‍ഹി: അസാധുവാക്കിയ 500 രൂപ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുള്ള സൗകര്യം പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നടപടി. പഴയ നോട്ട് അവശ്യസേവനങ്ങള്‍ക്കെല്ലാം ഈ മാസം 15 വരെ ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാല്‍ ഇന്ന് അര്‍ധരാത്രിക്ക് ശേഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നും വിമാനത്താവളത്തില്‍ നിന്നും വിമാന ടിക്കറ്റും വാങ്ങാനും പഴയ 500 രൂപ നോട്ട് സ്വീകരിക്കുകയില്ല.

എന്നാല്‍, പാചകവാതകം വാങ്ങുന്നതിനു പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനു വിലക്കില്ല. മറ്റ് അവശ്യസേവനങ്ങള്‍ക്കു പഴയ 500 രൂപ നോട്ടുകള്‍ 15ന് അര്‍ധരാത്രിവരെ സ്വീകരിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ പഴയ 500 രൂപ നോട്ടുകള്‍ ഈ മാസം 15 വരെ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
