പള്‍സര്‍ സുനി തന്റേയും ഡ്രൈവറായിരുന്നു: മുകേഷ്.

  • Post category:news
  • Reading time:1 min read
You are currently viewing പള്‍സര്‍ സുനി തന്റേയും ഡ്രൈവറായിരുന്നു: മുകേഷ്.

കൊല്ലം: നടി ഭാവനയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന പെരുമ്പാവൂര്‍ കോടനാട് സ്വദേശി പള്‍സര്‍ സുനിയെന്ന സുനില്‍ കുമാര്‍ തന്റേയും ഡ്രൈവറായിരുന്നുവെന്ന് ചലച്ചിത്രതാരവും കൊല്ലം എംഎല്‍എയുമായ മുകേഷ്. ഇയാള്‍ ക്രിമിനലാണെന്ന് അറിഞ്ഞതുകൊണ്ട്
ജോലിയില്‍ നിന്ന് താന്‍ പുറത്താക്കുകയായിരുന്നു. എന്നാല്‍ ഇത്ര വലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.


നടിക്കെതിരായ പീഡനശ്രമം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അക്രമത്തിലെ പ്രതികളെ  എത്രയും വേഗം പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായും മുകേഷ് അറിയിച്ചു. അതേസമയം, അതിക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ മൂന്നു പേരെ പിടികൂടിയിട്ടുണ്ട്. പള്‍സര്‍ സുനി ഉള്‍പ്പെടെ കേസില്‍ പ്രതികളെന്നു പോലീസ് സംശയിക്കുന്ന നാലു പേര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ച പുതിയ അന്വേഷണ സംഘം ഇന്ന് ചുമതലയേല്‍ക്കും.

0Shares