കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ബി.എ ആളൂര്‍, കേസിലെ എട്ടാം പ്രതിയായ ദിലീപുമൊത്ത് സിനിമ പിടിക്കുന്നു. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ആളൂര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ‘ഞാന്‍ നിര്‍മ്മിക്കുന്ന സിനിമാ കമ്പനിയില്‍ ആരൊക്കെ പങ്കാളികളാണെന്ന് തീരുമാനിച്ചിട്ടില്ല. അതിനാല്‍ ഷെയറുകള്‍ ആര്‍ക്കൊക്കെ നല്‍കണമെന്നും തീരുമാനമായില്ല. സിനിമയില്‍ അതിഥിതാരമായി പ്രമുഖ നടനും എത്തും’. ആളൂര്‍ പറഞ്ഞു. നൂറുകോടി മുതല്‍മുടക്കുന്ന സിനിമാ നിര്‍മാണ കമ്പനി രൂപീകരിച്ചുകഴിഞ്ഞതായും ഇതിന്റെ ഡയറക്ടറാണ് അഡ്വ. ആളൂരെന്നുമാണ് വിവരം.
നിര്‍മ്മാണം, അഭിനയം, തിരക്കഥ എന്നീ മൂന്ന് മേഖലകളിലും ആളൂര്‍ കൈവയ്ക്കുമെന്നും സൂചനയുണ്ട്. ചെറുപ്പത്തിലേ അഭിനയത്തില്‍ താല്‍പര്യം ഉണ്ടായിരുന്ന ആളാണ് ബിജു ആന്റണി എന്ന ബിഎ ആളൂര്‍. അങ്ങനെയാണ് ഇപ്പോള്‍ സിനിമയിലും ഒരു കൈനോക്കാന്‍ ഇറങ്ങുന്നത്.
ആളൂരിനെ പള്‍സര്‍ സുനിയുടെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ദിലീപ് പല നീക്കങ്ങളും ന്നടത്തുന്നുണ്ടെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുത്ത ആളൂര്‍ നടന്‍ ദിലൂപുമായി ചേര്‍ന്ന് സിനിമ പിടിക്കുന്നു; പ്രമുഖ താരമായി ചിത്രത്തിലെത്തുന്ന നടന്‍ ആര്?