പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വ.ബി.എസ് ആളൂര്‍ വാദിക്കും.

  • Post category:news
  • Reading time:1 min read
You are currently viewing പള്‍സര്‍ സുനിക്ക് വേണ്ടി അഡ്വ.ബി.എസ് ആളൂര്‍ വാദിക്കും.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി നാളെ കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ ബി.എ.ആളൂര്‍ വ്യക്തമാക്കി. പ്രതിയുമായി ബന്ധപ്പെട്ടവരുടെ ആവശ്യമനുസരിച്ചാണ് കേസില്‍ ഹാജരാകന്നുവെന്ന് ആളൂര്‍ പറഞ്ഞു.


സമാനമായ നിരവധി കേസുകളില്‍ ഹാജരായ ഈ അഭിഭാഷകന്‍ നേരത്തെ സൗമ്യ വധക്കേസ് പ്രതിയായ ഗോവിന്ദസ്വാമിയുടെയും കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോറിന്റെയും വക്കാലത്ത് ഏറ്റെടുത്തിരുന്നു. ഇന്‍ഫോസിസ് ജീവനക്കാരിയായ മലയാളി യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ സെക്യൂരിറ്റി ജീവനക്കാരനുവേണ്ടിയും, സോളാര്‍ കേസില്‍ സരിത.എസ്.നായരുടെ വക്കാലത്തും ആളൂര്‍ ഏറ്റെടുത്തിട്ടുണ്ട്. സൗമ്യ വധക്കേസിന്റെ ക്രോസ് വിസ്താരത്തില്‍ അനാവശ്യവും അപകീര്‍ത്തിപരവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയതിന് ഹൈക്കോടതിയുടെ വിമര്‍ശനം ഏറ്റുവാങ്ങിയ ആളാണ് അഡ്വ.ബി.എ.ആളൂര്‍. പ്രതിയുടെ വക്കീലായി സ്വയം പ്രത്യക്ഷപ്പെട്ട ആളൂര്‍ ഇരയുടെ അഭിമാനത്തെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെയാണ് കോടതി ഇദ്ദേഹത്തെ വിമര്‍ശിച്ചത്.

0Shares