പള്‍സര്‍ സുനിക്ക് വിഷ്ണു കൈമാറിയ ഫോണും സിമ്മും കണ്ടെത്തി.

  • Post category:news
  • Reading time:1 min read
You are currently viewing പള്‍സര്‍ സുനിക്ക് വിഷ്ണു കൈമാറിയ ഫോണും സിമ്മും കണ്ടെത്തി.

കൊച്ചി : കൊച്ചിയില്‍ സിനിമാ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്തി. തമിഴ്‌നാട്ടിലെ വിലാസത്തില്‍ എടുത്ത സിം കാര്‍ഡാണിതെന്നാണ് വിവരം. ഇവ രണ്ടും ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. പള്‍സര്‍ സുനിയെ സഹായിച്ചതിന് പോലീസ് അറസ്റ്റ് ചെയ്ത വിഷ്ണുവാണ് മൊബൈല്‍ഫോണ്‍ സുനിക്ക് ജയിലില്‍ എത്തിച്ചു കൊടുത്തത്.

പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണു പുതിയ ഷൂ വാങ്ങി ഇതിന്റെ അടിഭാഗം മുറിച്ച് മൊബൈല്‍ഫോണ്‍ ഒളിപ്പിക്കുകയും, പിന്നീട് ഷൂ സുനിക്ക് കൈമാറുകയായിരുന്നുവെന്ന് പോലീസിനു മൊഴി നല്‍കിയിരുന്നു.

0Shares