പള്ളിവികാരി പീഡിപ്പിച്ച സംഭവം: മകളുടെ കുഞ്ഞിന്റെ പിതൃത്വം പിതാവ് ഏറ്റെടുത്തതെന്തിന്? തുറന്ന് പറഞ്ഞ് കുട്ടിയുടെ പിതാവ്.

  • Post category:news
  • Reading time:1 min read
You are currently viewing പള്ളിവികാരി പീഡിപ്പിച്ച സംഭവം: മകളുടെ കുഞ്ഞിന്റെ പിതൃത്വം പിതാവ് ഏറ്റെടുത്തതെന്തിന്? തുറന്ന് പറഞ്ഞ് കുട്ടിയുടെ പിതാവ്.

കണ്ണൂര്‍: കൊട്ടിയൂരിലെ പള്ളി വികാരി പീഡിപ്പിച്ച പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ പള്ളിയുടെയും വികാരിയുടെയും അഭിമാനം കാക്കാനാണ് കുട്ടിയുടെ പിതൃത്വം ഏറ്റെടുത്തതെന്ന് പീഡനനത്തിനിരയായ കുട്ടിയുടെ പിതാവിന്റെ വെളിപ്പെടുത്തല്‍. ഞാന്‍ തകര്‍ന്നാലും പള്ളിയടെഅഭിമാനം തകരാന്‍ പാടില്ലായെന്നത് കൊണ്ടാണ് താന്‍ ഇങ്ങനൊരു തീരുമാനമെടുത്തതെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച ശേഷമാണ് കുട്ടിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ റോബിന്‍ അച്ചന്‍ കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടത്. സ്വന്തം മകളെ പീഡിപ്പിച്ചവന്‍ എന്ന പേര് സമൂഹം ചാര്‍ത്തിയപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും തള്ളിപ്പറഞ്ഞപ്പോഴും സത്യം ആരെയും അറിയിക്കാതെ പള്ളിയുടെ അഭിമാനം കാത്തു സൂക്ഷിക്കുകയാണ് ഇയാള്‍ ചെയ്തത്. പെണ്‍കുട്ടിയുടെ പ്രസവാന്തരം ആശുപത്രി ബില്ലായി മുപ്പതിനായിരം അടച്ച്, ഇതിനു പ്രായശ്ചിത്തമായി എന്തും ചെയ്‌തോളാം എന്നും റോബിന്‍ അച്ചന്‍ പറഞ്ഞതായി ഇയാള്‍ വെളിപ്പെടുത്തി.

ബലാത്സംഗക്കേസ്സില്‍ പോലീസ് തന്നെ അറസ്റ്റ് ചെയ്യാന്‍ വന്നപ്പോള്‍ മാത്രമാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലായതെന്നും ആ സമയത്ത് ഇന്ത്യയില്‍ നിന്നും പുറത്ത് കടക്കാനാണ് റോബിന്‍ അച്ചന്‍ ശ്രമിച്ചതെന്നും അത് തങ്ങളോട് ചെയ്ത ഏറ്റവും വലിയ ചതി ആയിരുന്നുവെന്നും ഈ പിതാവ് കണ്ണീരോടെ പറയുന്നു. പള്ളിയുടെയും പള്ളി വികാരിയുടെയും അഭിമാനം രക്ഷിക്കാനായി ഈ നിര്‍ധനനായ ഈ പിതാവ് നഷ്ടമാക്കിയത് സ്വന്തം അഭിമാനവും മകളുടെ നല്ല ഭാവിയുമാണ്. ഇതു പോലെയുള്ള ‘വികാരി’ അച്ചന്മാര്‍ കേരളത്തിലെ ഏതൊക്കെ ഇടവകകളില്‍ ഉണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. കാരണം സ്വന്തം അഭിമാനം പണയം വച്ച നിരവധി വിശ്വാസികളും സംരക്ഷിക്കാന്‍ സഭയുമുണ്ടാകുമ്പോള്‍ അനേകം റോബിന്‍ അച്ചന്മാര്‍ രക്ഷപ്പെടും. സഭയുടെ അഭിമാനത്തിന് ക്ഷതം പറ്റുമെന്ന ആശങ്കയില്‍ നിരവധി പിതാക്കന്മാര്‍ സ്വന്തം മകളുടെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുത്തിട്ടുണ്ടാകും. സ്വന്തം മനസാക്ഷിയെ വലിച്ചെറിഞ്ഞാണ് ഈ നിര്‍ധന കുടുംബം പള്ളി വികാരിക്ക് വേണ്ടി എല്ലാം ക്ഷമിച്ചത്. അവസാനം ഇവര്‍ക്ക് കിട്ടിയതോ അപമാനം മാത്രം. നീതി ലഭിക്കാതെ ഇതുപോലെ എത്ര പെണ്‍കുട്ടികള്‍ ഇരുട്ടില്‍ അഭയം പ്രാപിച്ച് കണ്ണീര്‍ വീഴ്ത്തുന്നുണ്ടാകും. ഇരയുടെ തേങ്ങല്‍ മാത്രം ആരും കേള്‍ക്കുന്നില്ല.

0Shares