ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി എടപ്പാടി പളനിസാമി സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയുടെ മരണത്തിനു ശേഷം പ്രതിസന്ധിയിലായിരുന്ന തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക തീരുമാനമെടുത്ത് ഗര്‍ണര്‍ പളനി സാമിയെ മുഖ്യമന്ത്രിയാകാന്‍ ക്ഷണിക്കുകയായിരുന്നു. ഇനി 17 വകുപ്പുകളാണ് പളനിസാമി കൈകാര്യം ചെയ്യുന്നത്. പളനിസാമിക്കൊപ്പം 30 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മന്ത്രി സഭയില്‍ നിന്ന് പനീര്‍ശെല്‍വത്തെയും പാണ്ഡ്യനെയും ഒഴിവാക്കിയിരിക്കുകയാണ്.
