
താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്നതിനെകുറിച്ച് വ്യക്തമായ മറുപടിയുമായി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹം നിലപാടുകള്‍ വ്യക്തമാക്കി രംഗത്ത് എത്തിയത്. പലരും പറയുന്ന പോലെ പെട്ടെന്ന് ഇറങ്ങി ചെല്ലാന്‍ കഴിയുന്ന ഇടമല്ല രാഷ്ട്രീയം, കാരണം ഇത് കേരളമാണ് എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. കേരളത്തിലെ എല്ലാവരും തന്നെ രാഷ്ട്രീയത്തെ വ്യക്തമായി നോക്കി കാണുന്നവരാണ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ സിനിമയും രാഷ്ട്രീയവും പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നതാണ്.

ഞാന്‍ കഴിഞ്ഞ 41 വര്‍ഷമായി സിനിമകളില്‍ അഭിനയിക്കുന്ന ആളാണ് ഞാന്‍. എനിക്ക് കക്ഷി – രാഷ്ട്രീയം ഇല്ല. എല്ലാവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും എനിക്ക് സുഹൃത്തുക്കളായുണ്ട്. മറ്റെല്ലാവരേയും പോലെ രാഷ്ട്രത്തിന് സംഭവിക്കുന്ന കാര്യങ്ങളില്‍ വേവലാതി ഉള്ള ആളുകൂടിയാണ് ഞാനെന്നും മോഹന്‍ലാല്‍ പറയുന്നു.
ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി കേരളത്തില്‍ മോഹന്‍ലാല്‍ എത്തുമെന്ന രീതിയില്‍ ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് വാര്‍ത്തകള്‍ പരന്നിരുന്നു. തിരുവനന്തപുരത്ത് ബി.ജെ.പിയ്ക്ക് വേണ്ടി മത്സരിക്കുമെന്നായിരുന്ന വാര്‍ത്തകള്‍. കഴിഞ്ഞ ജന്മാഷ്ടമി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചതോടെയാണ് മോഹന്‍ലാലിന്‍റെ പേര് തെരഞ്ഞെടുപ്പിനോടൊപ്പം ചേര്‍ത്ത് വച്ചത്.
