മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ച കോളജ് വിദ്യാര്‍ത്ഥിനിയെ യുവാവ് ബസില്‍ നിന്ന് തള്ളിയിട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് ബെല്‍ത്തങ്ങാടി നെജികാറിലാണ് സംഭവം. അല്‍ക്ക സ്വദേശിയായ കാര്‍ത്തിക് ഇലന്തിലയില്‍ താമസക്കാരിയായ ബെല്‍ത്തങ്ങാടി കോളജിലെ ഡിഗ്രി വിദ്യര്‍ത്ഥിനിയോട് പ്രണയവുമായി നടന്നിരുന്നു. എന്നാല്‍ പലപ്പോഴും പ്രണയഭ്യര്‍ത്ഥന നടത്തിയിരുന്നുവെങ്കിലും വിദ്യര്‍ത്ഥിനി ഇത് നിരസിക്കുകയായിരുന്നു. ഒന്നും നടക്കുന്നില്ലെന്നു മനസിലായ യുവാവ് വെള്ളിയാഴ്ച ബൈക്കില്‍ എത്തി വിദ്യാര്‍ത്ഥിനി നെജികാറില്‍ നിന്നും ബസില്‍ കയറുന്നതിനിടെ തള്ളിയിടുകയായിരുന്നു.
ബസിന്റെ ചവിട്ടുപടിയില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന ആളുകളാണ് വിദ്യാര്‍ത്ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കാര്‍ത്തിക് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു ബൈക്ക് യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പോലീസിലേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവരുടെയും രക്ഷിതാക്കള്‍ തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചു.
പലനാള്‍ പിറകെ നടന്നെങ്കിലും സംഭവം നടന്നില്ല; വണ്‍ വേ ലൗ മാത്രമായി; പ്രണയാഭ്യര്‍ത്ഥന നിരസിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനിയോട് യുവാവ് പിന്നീട് ചെയ്തത്