പലതവണ അവരെ ഞാന്‍ ശാസിച്ചിട്ടുണ്ട്; കന്യാസ്ത്രീയെ കുറിച്ച് ബിഷപ്പ് പറയുന്നത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing പലതവണ അവരെ ഞാന്‍ ശാസിച്ചിട്ടുണ്ട്; കന്യാസ്ത്രീയെ കുറിച്ച് ബിഷപ്പ് പറയുന്നത് ഇങ്ങനെ

കൊച്ചി: ലൈംഗിക പീഡനാരോപണക്കേസില്‍ കന്യാസ്ത്രീയെക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫ്രാങ്കോ മുളക്കല്‍ രംഗത്തെത്തി. പരാതിക്കാരിയായ കന്യാസ്ത്രീ കഥ മെനയുകയാണെന്നും, പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കോടതിയില്‍ നല്‍കിയ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ആരോപിച്ചു. മഠത്തിലെ സ്ഥിരം പ്രശ്നക്കാരിയാണ് കന്യാസ്ത്രീയെന്നും അവര്‍ക്ക് തന്നോട് വ്യക്തിവിരോധം ഉണ്ടെന്നും ബിഷപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. പൊലീസിന് കന്യാസ്ത്രീ നല്‍കിയ ആദ്യമൊഴിയില്‍ ലൈംഗികമായി പീഡിപ്പിച്ചതായി പറഞ്ഞിട്ടില്ല. പിന്നീട് മൊഴിയില്‍ മാറ്റമുണ്ടായി. കേരളത്തില്‍ കാലുകുത്തിയാല്‍ കൈകാര്യം ചെയ്യുമെന്ന് കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. കന്യാസ്ത്രീയെ മോശക്കാരിയായതിനാല്‍ അവരെ ചുമതലകളില്‍ നിന്നും മാറ്റിയിരുന്നു. ഇതാണ് തനിക്കെതിരെ തിരിയാന്‍ കാരണണമെന്നും ബിഷപ്പ് പറയുന്നു.
അതേസമയം കന്യാസ്ത്രീയുടെ ഇടവകയായ കോടനാട് പളളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ വാക്ക് മാറ്റിപ്പറഞ്ഞു. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മൂന്നുമാസം മുമ്പ് പറഞ്ഞ കന്യാസ്ത്രീ ഇതുവരെ തെളിവ് തന്നെ കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. തെരുവില്‍ ഇറങ്ങുന്നതിനു മുമ്പ് തെളിവ് പൊലീസിനു നല്‍കാതെ സഭയെ അപമാനിക്കാന്‍ ഇടകൊടുത്ത അവര്‍ സഭാശത്രുക്കളാണെന്നും ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു.

0Shares