പറമ്പിക്കുളം കടുവസങ്കേതത്തില്‍ കാട്ടുതീ; തീ നിയന്ത്രണം ഡാമിലെ വെള്ളം ഉപയോഗിച്ച്.

  • Post category:news
  • Reading time:1 min read
You are currently viewing പറമ്പിക്കുളം കടുവസങ്കേതത്തില്‍ കാട്ടുതീ; തീ നിയന്ത്രണം ഡാമിലെ വെള്ളം ഉപയോഗിച്ച്.

പാലക്കാട്: പറമ്പിക്കുളം കടുവസങ്കേതത്തില്‍ പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കിയത് കോയമ്പത്തൂരില്‍ നിന്നെത്തിയ ഹെലിക്കോപ്റ്റര്‍. ആദ്യം തീ ഭാഗികമായി കെടുത്തിയപ്പോഴേക്കും ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മടങ്ങിപ്പോവുകയായിരുന്നു. കഴിഞ്ഞദിവസം ഉച്ചക്ക് രണ്ട് മണിക്കെത്തിയ ഹെലികോപ്ടര്‍ പറമ്പിക്കുളം ഡാമിന് സമീപത്തെ പുല്‍മേട്ടിലിറങ്ങി പറമ്പിക്കുളം, തൂണക്കടവ് ഡാമുകളില്‍നിന്ന് വെള്ളം ശേഖരിച്ചാണ് തീ നിയന്ത്രിച്ചത്. നാലുമണിയോടെ ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്ന് തീയണയ്ക്കല്‍ നിര്‍ത്തിവെച്ചു. തുടര്‍ന്ന് ഇന്ധനം നിറച്ചതിനു ശേഷം വീണ്ടും തിരിച്ചത്തിയ ഹെലികേപ്ടര്‍ തീ നിയനിയന്ത്രിക്കുകയായിരുന്നു.

തമിഴ്‌നാട്ടിലെ ആനമലയില്‍നിന്നാണ് സുങ്കം റേഞ്ചിലെക്ക് കാട്ടുതീ പടര്‍ന്നത്. 11 വര്‍ഷത്തിനുശേഷമാണ് പറമ്പിക്കുളം വനമേഖലയില്‍ തീ പിടിക്കുന്നത്. പറമ്പിക്കുളം ടൈഗര്‍ റിസര്‍വില്‍ തീപടര്‍ന്നാല്‍ രാജ്യത്തിന്റെ പ്രധാന ജൈവവൈവിധ്യമേഖലയ്ക്ക് കനത്ത നാശനഷ്ടം സംഭവിക്കും. തമിഴ്‌നാട്ടില്‍നിന്ന് രണ്ട് ഫയര്‍ലൈന്‍ കടന്നാണ് തീ പറമ്പിക്കുളം-സുങ്കം റേഞ്ചിലേക്ക് പടര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ ഭാഗമാണെങ്കിലും തമിഴ്നാട് വഴി മാത്രമേ പറമ്പിക്കുളത്ത് പ്രവേശിക്കാന്‍ പറ്റുകയുള്ളു.

0Shares