ലക്‌നൗ (ഉത്തർപ്രദേശ്): 2013 ലെ മുസഫര്‍ നഗര്‍ കലാപത്തിൽ ഇരകളായി വീട് നഷ്ടപ്പെട്ടവർക്ക് മുസ്ലിം ലീഗ് നിര്‍മ്മിച്ച ഭവന സമുച്ചയം കൈമാറി. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച പദ്ധതിയില്‍ 61 വീടുകളാണുള്ളത്. ഒരു ഏക്കറിലധികം വരുന്ന സ്ഥാലത്താണ് മനോഹരമായ വീടുകൾ നിർമിച്ചിട്ടുള്ളത്. കുട്ടികൾക്കായി കളിസ്ഥലവും ഉൾപെടുത്തികൊണ്ടുള്ളതാണ് നിർമാണം. മുസ്ലിം ലീഗ് നേതാവ് പാണക്കാട് ശിഹാബ് തങ്ങളുടെ പേരിലാണ് ഈ ഭവനങ്ങള്‍ ഇനി അറിയപ്പെടുക. വീടുകളുടെ താക്കോല്‍ ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു. കലാപത്തിന്റെ ഇരകള്‍ക്ക് വീടുകള്‍ വലിയ സാന്ത്വനമേകുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

വീടിനോട് ചേർന്ന് അന്തരിച്ച മുന്‍ എം.പി ഇ.അഹമ്മദിന്റെ പേരില്‍ സ്കൂൾ നിർമിക്കാനാണ് ലീഗിന്റെ അടുത്ത പദ്ധതി. ഇതിന്ടെ തറക്കല്ലിടല്‍ കർമ്മം നടന്നു. ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യ അധ്യക്ഷൻ പ്രൊഫ. ഖാദർ മൊയ്തീൻ, നേതാക്കളായ പി.കെ കുഞ്ഞാലികുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുൾ വഹാബ് എം പി, പി.കെ ബഷീർ എം.എൽ.എ എന്നിവർ പങ്കെടുത്തു. വീടുകൾ കിട്ടിയവർ വലിയ സന്തോഷത്തിലായിരുന്നു. മുസ്ലിം ലീഗിന്റെ ഈ പ്രവർത്തനം തങ്ങൾക്ക് വലിയ അനുഗ്രഹമായെന്ന് അവർ പറഞ്ഞു. പരിപാടിയിൽ നിരവധിപേർ പങ്കടുത്തു.

കേരളത്തിൽ നടപ്പിലാക്കിവരുന്ന മുസ്ലിം ലീഗിന്റെ “ബൈത്തുറഹ്മ” പദ്ധതി മാതൃകാപരമാണ്. പാവപെട്ട നിരവധി കുടുംബങ്ങളാണ് ലീഗിന്റെ തണലിൽ ഇതിനകം പുതിയവീട്ടിലേക്ക് താമസം മാറ്റിയത്. ഇത്തരം ജീവകാരുണ്യ പ്രവർത്തനത്തിലൂടെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലീഗ് വേറിട്ട് നില്കുന്നു എന്നതാണ് യാഥാർത്യം.