പര്‍വ്വതാരോഹകര്‍ക്ക് ശുഭ വാര്‍ത്ത; ഹിമാലയം താണ്ടി വൈ ഫൈ എത്തുന്നു!…

  • Post category:news
  • Reading time:1 min read
You are currently viewing പര്‍വ്വതാരോഹകര്‍ക്ക് ശുഭ വാര്‍ത്ത; ഹിമാലയം താണ്ടി വൈ ഫൈ എത്തുന്നു!…

നേപ്പാള്‍: കാലവസ്ഥ പ്രതികൂലമായത് മാത്രമല്ല വിവരങ്ങള്‍ യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് എത്തിക്കാന്‍ സാധിക്കാത്തതുമാണ് പര്‍വ്വതാരോഹകര്‍ക്ക് ഹിമാലയം കീഴടക്കുന്നതില്‍ പരാജയമാവാന്‍ കാരണമാകുന്നത്. വാര്‍ത്താ വിനിമയ സംവിധാനവുമായി ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനായി കിണഞ്ഞ് പരിശ്രമിക്കുകയാണ് നേപ്പാള്‍ സര്‍ക്കാര്‍. ഇതിനായി ഹിമാലയത്തിലുള്ള ബെയ്‌സ് ക്യാമ്പുകളില്‍ സൗജന്യ സംവിധാനം ഏര്‍പ്പെടുത്തും. അപകടങ്ങളെ കുറിച്ചും കാലാസ്ഥാ വ്യതിയാനങ്ങളെ കുറിച്ചും അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ സാധിക്കുമെന്നാണ് നേപ്പാള്‍ സര്‍ക്കാരിന്റ പ്രതീക്ഷ.

ആദ്യഘട്ടത്തില്‍ ലുക്‌ലാ,അന്നപൂര്‍ണ്ണ എന്നീ ബേസ്‌ക്യാമ്പുകളിലാണ് ഈ സംവിധാനം ഒരുക്കുക. ഹിമാലയവുമായി ബന്ധപ്പെട്ട് കൂടുതല്‍ ടൂറിസ സാധ്യതയും ഇതേതുടര്‍ന്ന് വര്‍ദ്ധിക്കും. എല്ലാ ബെയ്‌സ് ക്യാമ്പുകളിലും വൈകാതെ തന്നെ ഈ സൗകര്യം ലഭ്യമാക്കും.

0Shares