കുവൈറ്റ്: അര്‍ദ്ധ വാര്‍ഷിക പരീക്ഷ മാറ്റിവെക്കുന്നതിനായി സ്‌കൂളിന് തീയിട്ട വിദ്യാര്‍ഥി പിടിയില്‍. കഴിഞ്ഞ ദിവസം കുവൈത്തിലെ ബയാന്‍ പ്രദേശത്തുള്ള ബോയ്‌സ് ഹൈസ്‌കൂളിലാണ് തീപിടുത്തം ഉണ്ടായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയായ പതിനാറുകാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.

വ്യാഴാഴ്ച നടത്താനിരുന്ന പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടി വിദ്യാര്‍ഥി മുഖം മൂടി ധരിച്ച് കൊണ്ട് പുലര്‍ച്ചെ സ്‌കൂളില്‍ എത്തുകയും മണ്ണെണ്ണ ഉപയോഗിച്ച് പ്രധാന അധ്യാപകന്റെ മുറിയില്‍ തീ വെക്കുകയുമായിരുന്നു. പരീക്ഷ മാറ്റി വെക്കുന്നതിനു വേണ്ടിയാണു താന്‍ കൃത്യം നടത്തിയത് എന്ന് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പോലീസിനോട് സമ്മതിച്ചു.