പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞു; കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ചെന്നെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

  • Post category:news
  • Reading time:1 min read
You are currently viewing പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞു; കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ചെന്നെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ചെന്നെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍ പ്രവാസിയായ അബ്ദുള്‍ ലത്തീഫ്-സബിത ദമ്പതികളുടെ മകള്‍ മകള്‍ ഫാത്തിമയാ(18)ണ് മരിച്ചത്.

ചെന്നെ ഐ.ഐ.ടി കോളജിലെ ഒന്നാംവര്‍ഷ എം.എ ഹ്യുമാനിറ്റിസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്. രാത്രി നാട്ടില്‍ നിന്നും മാതാവ് ഫാത്തിമയെ മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ എടുത്തിരുന്നില്ല.

മാതാവില്‍ നിന്നും വിവരമറിഞ്ഞ് ലത്തീഫയുടെ സഹപാഠികള്‍ എത്തിയെങ്കിലും മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് കോളജ് അധികൃതര്‍ എത്തി മുറി ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. ചെന്നെ കോട്ടുര്‍പുരം പോലിസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ചെന്നെ ഐ.ഐ.ടി കോളജില്‍ ഈ വര്‍ഷം മരിച്ച നാലാമത്തെ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ. ഇരട്ട സഹോദരി അയിഷ,മറിയം എന്നിവര്‍ സഹോദരങ്ങളാണ്.

0Shares