പരിശീലനത്തിനിടെ ഐവറികോസ്റ്റ് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം കുഴഞ്ഞു വീണുമരിച്ചു; ഹൃദയാഘാതമാണ് മരണകാരണം.

  • Post category:news
  • Reading time:1 min read
You are currently viewing പരിശീലനത്തിനിടെ ഐവറികോസ്റ്റ് സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ താരം കുഴഞ്ഞു വീണുമരിച്ചു; ഹൃദയാഘാതമാണ് മരണകാരണം.

ബെയ്ജിങ്: ഐവറികോസ്റ്റ് മിഡ്ഫീല്‍ഡറും ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡിന്റെ മിന്നും താരമായിരുന്ന വോചിയെക് ടിയോറ്റെ കുഴഞ്ഞുവീണ് മരിച്ചു. ആറര വര്‍ഷത്തോളം ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുനൈറ്റഡിന്‍ വേണ്ടി ബൂട്ടണഞ്ഞ വോചിയെക് ടിയോറ്റെ ഈയിടെയാണ് ചൈനീസ് ക്ലബ്ബിലേക്ക് ചേക്കേറിയത്. രണ്ടാം ഡിവിഷന്‍ ക്ലബ്ബായ ബെയ്ജിങ് എന്റര്‍പ്രൈസിന്റെ ഇപ്പോഴത്തെ താരമായിരുന്ന ടിയോറ്റെ ടീമിനൊപ്പം പരിശീലനം നടത്തുനിടെയാണ് കുഴഞ്ഞുവീണത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂകാസിലിനു വേണ്ടി 156 മല്‍സരങ്ങളില്‍ ജഴ്സിയണിഞ്ഞിട്ടുള്ള ടിയോറ്റെ ഒരു ഗോള്‍ നേടിയിട്ടുണ്ട്. എന്നാല്‍ ഈ ഗോള്‍ ഇന്നും ഫുട്ബോള്‍ പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ടാവും. ആഴ്സനലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ 30 വാര അകലെ നിന്നു ടിയോറ്റെ തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് വലയില്‍ തുളഞ്ഞുകയറുകയായിരുന്നു. 0-4നു പിന്നില്‍ നിന്ന ശേഷം ന്യൂകാസില്‍ 4-4ന്റെ സമനില പിടിച്ചു വാങ്ങിയ മത്സരം ലീഗിലെ ക്ലാസ് മാച്ചുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്്.

0Shares