കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നേഴ്സിങ്ങ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട പൊന്നമ്പി ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)നെ ആത്മഹത്യാപ്രേരണകുറ്റത്തിന് ഐ.പി.സി 305 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം പ്രിന്‍സിപ്പല്‍ എസ്.ഐ വി.ആര്‍. വിനീഷ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വിശദമായ അന്വേഷണമാവശ്യപ്പെട്ട് പിതാവ് കോഴിക്കോട് ഗവ.നഴ്സിങ്ങ് സ്‌കൂളിലെ ഡ്രൈവര്‍ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതികള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് പരിയാരം നേഴ്സിങ്ങ് കോളജിലെ ഒന്നാംവര്‍ഷ നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനി കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി.ശ്രീലയ (19) ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ക്ലാസില്‍ പോകാതിരുന്ന ശ്രീലയ ഉച്ചക്ക് കൂടെ താമസിക്കുന്ന കൂട്ടുകാരി വന്നപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. 
പരിയാരം മെഡിക്കല്‍ കോളജിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍