കണ്ണൂര്‍: പരിയാരത്ത് ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്. അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച്ച രാവിലെ പരിയാരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.
അപകടത്തിൽ ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ അഗ്‌നിശമനസേന എത്തി ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ഡ്രൈവര്‍ ഈശ്വരൻ(30) ണ് ഗുരുതരാവസ്ഥയിലുള്ളത്. തേനി കണ്ണൈപുരം സ്വദേശിയാണ് ഈശ്വരൻ. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.