
തിരുവനന്തപുരം: കൗമാരത്തിലും പ്രായപൂര്‍ത്തിയായപ്പോഴും പരിചയമുള്ളവരും അല്ലാത്തവരുമായ പുരുഷന്മാരുടെ ലൈംഗികാതിക്രമത്തിന് താന്‍ ഇരയായിട്ടുണ്ടെന്ന് നടി സജിത മഠത്തിൽ.ലൈംഗികാതിക്രമം അവിചാരിതമായി സംഭവിക്കുന്നതല്ല. മറിച്ച് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണ്. അതു തടയാനാവുമെന്നും സജിത ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

‘മീ ടൂ’ കാമ്പയിന്റെ ഭാഗമായി, ഫേസ്ബുക്കിലൂടെയാണ് സജിത ഇക്കാര്യം വെളിപ്പെടുത്തിയത്.പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതാണ് ‘മീ ടൂ’ കാമ്പയിന്‍.
