പരാതി നല്‍കാനെത്തിയ യുവതികളെ പോലീസുകാര്‍ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

  • Post category:news
  • Reading time:1 min read
You are currently viewing പരാതി നല്‍കാനെത്തിയ യുവതികളെ പോലീസുകാര്‍ പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്.

ലഖ്‌നൗ: നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ നിയമം ലംഘിച്ചാല്‍ എന്താവും അവസ്ഥ.? അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് പുറത്തു വന്നത്. പരാതി പറയാനെത്തിയ സഹോദരിമാരെ പോലീസ് സ്റ്റേഷനില്‍ ശാരീരിക പീഡനത്തിനിരയാക്കിയതായി പരാതി. യുപിയിലെ കര്‍ഹല്‍ ഗേറ്റ് പോലീസ് സ്റ്റേഷനില്‍ നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. തങ്ങള്‍ അപമാനിക്കപ്പെട്ടതിന്റെ പരാതി ബോധിപ്പിക്കാനാണ് സഹോദരിമാരായ യുവതികള്‍ പോലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ പരാതി നല്‍കാനെത്തിയ ഇവരോട് പോലീസ് കോണ്‍സ്റ്റബിളായ ഈശ്വരി പ്രസാദ് അപമര്യാദയായി പെരുമാറുകയായിരുന്നു.

പെണ്‍കുട്ടികളിലൊരാളെ മോശമായ രീതിയില്‍ ഉദ്യോഗസ്ഥന്‍ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ താന്‍ പെണ്‍കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഈശ്വരി പ്രസാദ് നല്‍കുന്ന വിശദീകരണം. ഒരാള്‍ പൊതുസ്ഥലത്ത് വച്ച് തങ്ങളുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ച് അപമാനിച്ചുവെന്ന പരാതിയാണ് പെണ്‍കുട്ടികള്‍ ബോധിപ്പിച്ചത്. എന്നാല്‍ ഇതിന് മറുപടിയായി ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ആരെങ്കിലും ധരിക്കുമോ എന്ന ചോദ്യം താന്‍ തിരിച്ചു ചോദിക്കുക മാത്രമാണ് ചെയ്തതെന്നും ഈശ്വരി പ്രസാദ് വിശദീകരിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിനെ പിന്നാലെ ഈശ്വരി പ്രസാദിനെ സര്‍വ്വീസില്‍ നിന്നും താല്‍ക്കാലികമായ സസ്പെന്‍ഡ് ചെയ്തു.

 

0Shares