പരാതി അറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി; എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പരാതി അറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തി; എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്.ഐ അറസ്റ്റില്‍

മലപ്പുറം: എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസില്‍ ചങ്ങരംകുളം എസ്ഐ അറസ്റ്റില്‍. ചങ്ങരംകുളം എസ്.ഐ കെ.ജി ബേബി(50)യെയാണ് അറസ്റ്റ് ചെയ്തത്. എസ്ഐക്കെതിരെ പോക്സോ ചുമത്തിയിരുന്നു. പരാതി അറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.അതേസമയം ബാലികാപീഡനം പുറത്ത് കൊണ്ടുവരാന്‍ സഹായിച്ച തീയറ്റര്‍ ഉടമ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായാണെന്ന് സൂചനയുണ്ട്.പോക്സോ നിയമത്തിലെ 19(1)ഡി, സെക്ഷന്‍ 25 എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇന്നലെ സതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഈ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ മുന്‍കൂര്‍ അനുമതിയും വാറണ്ടും ആവശ്യമുണ്ട്. അറസ്റ്റ് മേലുദ്യോഗസ്ഥരോട് കൂടിയാലോചിക്കാതെയാണെന്നും എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് വിശദീകരണം നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞുവെങ്കിലും മറുപടിയില്‍ പ്രതിപക്ഷം തൃപ്തരായിരുന്നില്ല. തുടര്‍ന്ന് നിയമസഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

0Shares