ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ടെലിവിഷന്‍ പരസ്യ പ്രചരണങ്ങളില്‍ ബി.ജെ.പി ഒന്നാമത്. ബ്രോഡ്കാസ്റ്ര് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സിലിന്റേതാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തില്‍ ബി.ജെ.പി എല്ലാ ആഴ്ചയിലും ഒന്നാം സ്ഥാനത്തെത്തി. മുഴുവന്‍ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നതിലും ബി.ജെ.പി ഒന്നാം സ്ഥാനത്താണ്.
എന്നാല്‍, കോണ്‍ഗ്രസിന് ആദ്യ പത്ത് സ്ഥാനത്ത് പോലും എത്താന്‍ സാധിച്ചിട്ടില്ല. ഈ മാസമാണ് ബി.ജെ.പി കൂടുതല്‍ പരസ്യം ചാനലുകള്‍ക്ക് നല്‍കിയത്.കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെപ്പോലും മറികടന്നാണ് ബി.ജെ.പി മുന്നിലെത്തിയത്. 22,099 തവണയാണ് ബി.ജെ.പിയുടെ പരസ്യം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. നെറ്റ്ഫ്ളിക്സാണ് രണ്ടാം സ്ഥാനത്ത്. വിവിധ ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബറോടെ പോളിംഗ് പൂര്‍ത്തിയാകും.
പരസ്യ പ്രചരണങ്ങളില്‍ ബി.ജെ.പി ഒന്നാമത്