പരസ്യത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യരുടെ പ്രതിഫലം ഒരുകോടി രൂപ

  • Post category:news
  • Reading time:1 min read
You are currently viewing പരസ്യത്തില്‍ അഭിനയിക്കാന്‍ പ്രിയ വാര്യരുടെ പ്രതിഫലം ഒരുകോടി രൂപ

മുംബൈ: ഒറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകം കീഴടക്കിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ പാട്ട് പുറത്തിറങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് യൂട്യബ് ട്രെന്‍ഡിങ്ങ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഒമര്‍ ലുലുവിടെ ഒരു അഡാര്‍ ലവ് ചിത്രം ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രിയ മഞ്ച് ചോക്ലേറ്റിന്റെ പരസ്യത്തിലും അഭിനയിച്ചു. എന്നാലിപ്പോള്‍ പുതിയ പരസ്യത്തിന്റെ പ്രതിഫലമാണ് എല്ലാവരെയും ഞെട്ടിച്ചത്. ഒരു കോടി രൂപയാണ് നടി പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രാന്‍ഡ് സ്പോര്‍ട്ടിനെ ഉദ്ധരിച്ച ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു പുതുമുഖ നദിയെ സംബന്ധിച്ച ഇതൊരു വലിയ തുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പുതിയ പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രങ്ങള്‍ക്ക് പത്തുലക്ഷം രൂപയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. ഹാപ്പി ഡെയ്‌സിലൂടെ ശ്രദ്ധ നേടിയ നിഖില്‍ സിദ്ധാര്‍ത്ഥന്‍ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചത് സംവിധായകനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച് കളഞ്ഞുവെന്നു അവര്‍ പറയുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തു വന്നിട്ടില്ല. അഡാര്‍ ലൗവിന്റെ രണ്ടാം ഷെഡ്യൂളിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് പ്രിയയിപ്പോള്‍.

0Shares