പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍; ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നടക്കുന്നത് എക്‌സിക്യൂട്ടീവ് വേഷത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാള്‍ പിടിയില്‍; ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ നടക്കുന്നത് എക്‌സിക്യൂട്ടീവ് വേഷത്തില്‍

കണ്ണൂർ പയ്യാവൂരില്‍ 48 പായ്ക്കറ്റ് കര്‍ണാടക മദ്യവുമായി ഒരാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. വിരാജ്‌പേട്ട സ്വദേശി എം.എം. അശോകയെ(46) യാണ് ശ്രീകണ്ഠപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇന്ന് രാവിലെ പയ്യാവൂര്‍ ടൗണില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. വീരാജ്‌പേട്ടയില്‍ നിന്ന് ഏജന്റ് മുഖേന എത്തിക്കുന്ന മദ്യം കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ വില്‍പന നടത്താറുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. സംശയിക്കാതിരിക്കാന്‍ എക്‌സിക്യൂട്ടീവ് വേഷത്തിലായിരുന്നു ഇയാള്‍ മദ്യവുമായി എത്തിയത്.

0Shares