പയ്യാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; തീപിടിച്ച കാറിനകത്ത് കുടുങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ വെന്ത് മരിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing പയ്യാവൂരില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; തീപിടിച്ച കാറിനകത്ത് കുടുങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ വെന്ത് മരിച്ചു

കണ്ണൂര്‍: പയ്യാവൂരിനടുത്ത ചതുരംപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ വൈദ്യുത പോസ്റ്റിലിടിച്ച് തോട്ടിലേക്ക് മറിഞ്ഞു രണ്ടുപേര്‍ വെന്ത് മരിച്ചു. ചന്ദനക്കാംപാറ സ്വദേശികളായ അനൂപ് ജോയ്(19), റിജില്‍ ജോണി(18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചന്ദനക്കാംപാറ പള്ളിയില്‍ കുര്‍ബാന കഴിഞ്ഞ് പൈസക്കരിയിലേക്കു പോകവെയായിരുന്നു അപകടം.ചന്ദനക്കാംപാറയില്‍ നിന്നും പയ്യാവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ കലുങ്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ വൈദ്യുത ലൈന്‍ പൊട്ടി കാറിന് മുകളിലേക്ക് വീണതിനെത്തുടര്‍ന്നുണ്ടായ അഗ്‌നിബാധയില്‍ രണ്ടു പേര്‍ വെന്തുമരിക്കുകയായിരുന്നു. കാര്‍ രണ്ട് കഷ്ണമായി മുറിയുകയും ചെയ്തിട്ടുണ്ട്. ഇരിട്ടിയില്‍നിന്ന് അഗ്‌നിശമന സേന എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇതില്‍ സില്‍ജോ മാത്യുവിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചു.പയ്യാവൂര്‍ പോലീസ് സംഭവം സ്ഥലത്തെത്തി പരിശോധന നടത്തി.അപകടത്തില്‍പെട്ട നാല് പേരും സുഹൃത്തുക്കളാണ്.

 

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(03.06.2018)

ഇന്നത്തെ ചോദ്യം

15. കേരളത്തെ ഭ്രാന്തായലം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

A) ശ്രീരാമകൃഷ്ണ പരമഹംസന്‍

B) സ്വാമി വിവേകാന്ദന്‍

C) സ്വാമി ശിവാനന്ദ

D) സ്വാമി വിപുലാനന്ദ

E) ഇവയൊന്നുമല്ല

നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. മെയ് 20 മുതല്‍ ജൂണ്‍ രണ്ടു വരേയുള്ള വിജയികള്‍ക്കുള്ള സമ്മാനം വിതരണം ചാനല്‍ സ്റ്റുഡിയോവില്‍ ഇന്നു നടന്നു. ചടങ്ങില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത വിജയികള്‍ ചാനല്‍ ഓഫീസുമായി ബന്ധപ്പെടണം. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.

ഇന്നലെ (02.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: ജൂണ്‍

വിജയി: ആയിഷത്ത് റബ്അ മോള്‍, ഉദുമ.

0Shares