
മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയെടുത്ത ചിത്രത്തിൽ മേരി കോമിനെ അവതരിപ്പിച്ച പ്രിയങ്ക ചോപ്ര വീണ്ടും ഒരു കായിക താരത്തെ സിനിമയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പി. ടി. ഉഷയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഉഷയായി ആണ് പ്രിയങ്ക എത്തുന്നത്. മലയാളത്തിത്തിന് പുറമേ, ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലുമായാണ് ചിത്രം ഒരുങ്ങുന്നത്.

പി. ടി.ഉഷ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പരസ്യ സംവിധായികയായ രേവതി വര്‍മയാണ്. എ. ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. നൂറുകോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ്. പയ്യന്നൂർ സ്വദേശിയായ ഡോ. സജീഷ് സര്‍ഗമാണ് തിരക്കഥ.
